Prayers
പ്രാർത്ഥന
It's the start of an amazing journey of faith

കർത്താവേ, എന്നെ അങ്ങയുടെ സമാധാനത്തിന്റെ ഒരു ഉപകരണമാക്കണമേ. വിദ്വേഷമുള്ളടിത്തു സ്നേഹവും ദ്രോഹമുള്ളിടത്ത് ക്ഷമയും സന്ദേഹമുള്ളിടത്ത് വിശ്വാസവും നിരാശയുള്ളിടത്ത് പ്രത്യാശയും അന്ധകാരമുള്ളിടത്ത് പ്രകാശവും സന്താപമുള്ളിടത്ത് സന്തോഷവും ഞാൻ വിതക്കട്ടെ. മാറേണ്ടവയെ മാറ്റുവാനുള്ള ധൈര്യവും മാറ്റപ്പെടാത്തവയോട് പൊരുത്തപ്പെടാനുള്ള വിവേകവും ഇവ വിവേചിച്ചറിയാനുള്ള വിജ്ഞാനവും എനിക്ക് നീ തരേണമേ. ഓ! ദിവ്യനാഥാ. ആശ്വസിപ്പിക്കപ്പെടുന്നതിനേക്കാൾ ആശ്വസിപ്പിക്കുന്നതിനും മനസ്സിലാക്കപ്പെടുന്നതിനേക്കാൾ മനസ്സിലാക്കുന്നതിനും സ്നേഹിക്കപെടുന്നതിനേക്കാൾ സ്നേഹിക്കുന്നതിനും എനിക്ക് ഇടയാകേണമേ എന്തെന്നാൽ കൊടുക്കുമ്പോഴാണ് ഞങ്ങൾക്ക് ലഭിക്കുന്നത്. ക്ഷമിക്കുമ്പോഴാണ് ഞങ്ങളോട് ക്ഷമിക്കുന്നത്. മരിക്കുമ്പോഴാണ് ഞങ്ങൾ നിത്യജീവനിലേക്ക് ജനിക്കുന്നത്.

എം.സി.വൈ.എം. ആന്തം
It's the start of an amazing journey of faith

സിരകളിൽ വീര്യം നുരയും നൂതന
യുവജന ശക്തി തരംഗം
കരളിൽ ക്രൈസ്തവ ധർമ്മം
ലക്ഷ്യം മാനവ വിമോചനം
എം.സി.വൈ.എം. എം.സി.വൈ.എം.
അണിയാണി ചേർന്നിടാം
അഭിമാനത്തിൻ അലകളുയർത്തി
ഒന്നായ് പാടീടാം
താമസിൻ കോട്ട തകർക്കാനാൻപിൻ
പൊൻവിളക്കുകളായിടാം
നേരിൻ പൊന്നൊളി വീശാം നന്മതൻ
നക്ഷത്രകതിരായിടാം
പ്രശ്നശതങ്ങളിൽ അമരും നാടിനെ
വിശ്വാസത്തിലുണർത്തിടാം (സിരകളിൽ)
സ്വർത്ഥരെങ്ങുമൊളിപ്പിക്കും
സമൃദ്ധിയെ മോചിപ്പിക്കാൻ
ശാന്തിതൻ ചുണ്ടിലെ പാട്ടുണർത്താൻ
നീതി പ്രവാചകരായീടാം
അറിവുണർത്തും പ്രാർത്ഥനയാൽ
ആത്മ ധൈര്യം നേടീടാം ( സിരകളിൽ )

പ്രതിജ്ഞ
It's the start of an amazing journey of faith

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ/ യുവജനപ്രസ്ഥാനമായ/ മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റിൽ/ അംഗമായിരിക്കുന്ന ഞാൻ/ കർത്താവായ യേശുക്രിസ്തുവിൽ/ ആവിഷ്‌കൃതമായ രക്ഷാകര പദ്ധതിയിലും / തിരുസഭയിലും വിശ്വസിക്കുന്നു. അപ്പ്സ്തോലനായ മാർ തോമ്മാശ്ലീഹായാൽ/ രൂപീകൃതമായ മലങ്കര സഭയുടെ/ അപ്പ്സ്തോലിക പൈതൃകത്തിലും/ ആർഷഭാരത ത്തിന്റെ സവിശേഷമായ/ സാംസ്‌കാരിക ആഭിമുഖ്യങ്ങളിലും/ ആഗോള കത്തോലിക്കാ സഭയുടെ തനിമയിലും/ ആദ്ധ്യാത്മിക പാരമ്പര്യങ്ങളിലും/ ഞാൻ അഭിമാനിക്കുന്നു. എം.സി.വൈ.എം ന്റെ/ പ്രഖ്യാപിത ഭരണഘടയ്ക്ക് വിധേയ മായി / മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പ്രത്യേക ദൗത്യമായ / പുനരൈക്യ ശ്രമങ്ങളുടെ ഫലപ്രാപ്തിക്കും / പ്രസ്ഥാനത്തിന്റെ ലക്ഷ്യപ്രാപ്തിക്കും വേണ്ടി / നിരന്തരം പ്രയത്‌നിച്ചുകൊള്ളാമെന്ന് / ദൈവനാമത്തിൽ ഞാൻ പ്രതിജ്ഞ ചെയ്യുന്നു.