News
Latest News
Experience God's Presence

ഫാ സ്റ്റാൻ സ്വാമിയെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ചു MCYM മൂവാറ്റുപുഴ ഭദ്രാസനം പ്രതിഷേധ ധർണ നടത്തി. ഉത്തരേന്ത്യയിലെ ആദിവാസി പിന്നാക്ക വിഭാഗത്തിന്റെ ഉന്നതിക്കായി കഴിഞ്ഞ അഞ്ചു പതിറ്റാണ്ടുകളായി അവരോടൊപ്പം അവരിലൊരാളായി ജീവിച്ച ഒരു ജസ്യൂട്ട് വൈദികൻ ഫാ സ്റ്റാൻ    ജാർഖണ്ഡിലെ റാഞ്ചിയിൽ നിന്നും മാവോയിസ്റ്റു ബന്ധം ആരോപിച്ചു എൻ.ഐ.എ അറസ്റ്റ്ചെയ്തതിൽ പ്രതിഷേധിച്ച് MCYM മുവാറ്റുപുഴ ഭദ്രാസന സമിതിയുടെ നേതൃത്വത്തിൽ ഒക്ടോബർ 18 ന് നടത്തിയ പ്രതിഷേധധർണ രൂപത അധ്യക്ഷൻ മോസ്റ്. റവ.ഡോ. യൂഹാനോൻ മാർ തെയാഡോഷ്യസ് പിതാവ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു

വികാരി ജനറൽ മോണ് ചെറിയാൻചെന്നികര , MCYM സഭതല അനിമേറ്റർ ശ്രീ. വി സി ജോർജ്കുട്ടി, MCYM മുവാറ്റുപുഴ അസ്സി ഡയറക്ടർ ഫാ ജോസഫ് കുടിലിൽ, MCYM സഭാതല സെക്രട്ടറി ശ്രീ ബിച്ചു കുര്യൻതോമസ് രൂപത ഭാരവാഹികൾ, മൂവാറ്റുപുഴ മേഖല പ്രസിഡന്റ് ശ്രീ ആൽബിൻ ജോയ് എന്നിവർ പങ്കെടുത്തു. ഒക്ടോബർ 18 രൂപതയിലെ എല്ല യൂണിറ്റുകളും കേന്ദ്രീകരിച്ചു വി കുർബാനക്ക് ശേഷം പ്രതിഷേധധർണ നടത്തപ്പെട്ടു.     



Back
“Wherever the bishop appears, there let the people be, even as wheresoever Christ Jesus is, there is the catholic church.”
Ignatius of Antioch